spot_img
Friday, September 4, 2026

കോവിഷിൽഡ് വാക്‌സിൻ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്ക പെടേണ്ടതില്ല….



കഴിഞ്ഞ ദിവസമായിരുന്നു ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നുസമ്മതിച്ചത്.

കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക്ക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കോവിഷീല്‍ഡ് നിർമിച്ചത്. ഏകദേശം 175 കോടിയിലധികം ഡോസ് വിതരണം ചെയ്തിട്ടുമുണ്ട്.

കോവിഷീല്‍ഡ് ഉപയോക്താക്കള്‍ ആശങ്കപ്പെടണോ?

കോവിഡ് വാക്സിനേഷന്‍ നടന്ന ആദ്യ വർഷമായ 2021ല്‍ ഇന്ത്യയില്‍ 37 ടിടിഎസ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായും 18 മരണങ്ങള്‍ സംഭവിച്ചതായുമാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ടിടിഎസ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നും ഇന്ത്യയില്‍ വളരെ വിരളമാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ടിടിഎസ് വളരെ അപൂർവമായ പാർശ്വഫലമാണ്. യൂറോപ്യന്‍സിനെ അപേക്ഷിച്ച്‌ ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഈ പാർശ്വഫലം ഉണ്ടാകാനുള്ള സാധ്യത അപൂർവങ്ങളില്‍ അപൂർവമാണ്. വാക്സിനേഷന്‍ നിരവധി ജീവനുകള്‍ രക്ഷിച്ചുവെന്നതിന് നമുക്ക് മുന്നില്‍ തെളിവുണ്ട്. അപകടസാധ്യതയെക്കാള്‍ കൂടുതല്‍ ഗുണമാണ് ഉണ്ടായത്,”



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles