spot_img
Thursday, July 2, 2026

മലയാളി നേഴ്സ് സൗദിയിൽ മരിച്ചു



മലയാളി മെയില്‍ നഴ്‌സ് സൗദിയിലെ ദമ്മാമില്‍ മരിച്ചു. തിരുനവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലില്‍ ദീപു ജോർജാണ് (34) മരിച്ചത്.

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മൂന്ന് വർഷമായി ദമ്മാമില്‍ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്ബാണ് അവധിക്ക് നാട്ടില് പോയി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. സാമൂഹ്യ പ്രവർത്തകനും ലോകകേരളസഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂർത്തിയാക്കി വരികയാണ്. നടപടികള് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles