കോഴിക്കോട്: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. ഓണ്‍ലൈന്‍ ടാക്സികളുടെ സര്‍വീസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്.
ഇതനുസരിച്ച് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കള്‍ മോട്ടോര്‍വകുപ്പിന്റെ അനുമതി നേടണം. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് വ്യത്യാസം വരുത്താമെങ്കിലും സര്‍ക്കാര്‍ നിരക്കില്‍ കൂടുതലാവാന്‍ പാടില്ല.വ്യവസ്ഥയനുസരിച്ച് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഉടമകള്‍ സൂക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ ലഹരിക്കടത്ത് കേസില്‍ പെട്ടവരോ ആകരുത്. അഞ്ചു വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്.സ്വകാര്യ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. യാത്രാനിരക്കിന്റെ 80 ശതമാനം ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടു ശതമാനം സര്‍ക്കാരിനും ആയിരിക്കും.മതിയായ കാരണം ഇല്ലാതെ ട്രിപ്പ് നിരസിച്ചാല്‍ നിരക്കിന്റെ പത്ത് ശതമാനമോ പരമാവധി നൂറ് രൂപയോ പിഴ ഈടാക്കും. യാത്രക്കാരന്റെ മൊബൈല്‍ ആപ്പിലേക്ക് തുക ഉള്‍ക്കൊള്ളിക്കും. ഒലെ, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികള്‍ കേന്ദ്ര സര്‍ക്കാരില്‍ നികുതിയടച്ചാണ് ലൈസന്‍സ് എടുക്കുന്നത്.






