കൂരാച്ചുണ്ട് : വേനൽച്ചൂടും വന്യമൃഗ ഭീഷണിയും കാരണം സഞ്ചാരികൾ അകന്ന കക്കയം കരിയാത്തുംപാറ ടൂറിസ്റ്റ് മേഖല വീണ്ടും സജീവമാകുന്നു. ചൂടിന് ശമനമേകി വേനൽമഴ എത്തിയതും വന്യമൃഗ ഭീഷണി താത്‌കാലികമായി ഒഴിഞ്ഞതുമാണ് സഞ്ചാരികളുടെ തിരിച്ചുവരിന് വഴിയൊരുക്കിയത്.കാട്ടുപോത്ത് ആക്രമണങ്ങളെത്തുടർന്ന് 111 ദിവസം അടച്ചിട്ട ഇക്കോ ടൂറിസം സെന്റർ ശനിയാഴ്ചയാണ് തുറന്നത്. അവധി ആഘോഷിച്ച് ഞായറാഴ്ച നാന്നൂറോളം പേർ ഉരക്കുഴിവെള്ളച്ചാട്ടം കാണാനെത്തി.
ഉരക്കുഴി മേഖലയിൽ പുരുഷ വാച്ചർമാരുടെ സേവനം ഉറപ്പ് വരുത്തിട്ടുണ്ട്. കരിയാത്തുംപാറ തോണിക്കടവ് മേഖലകളിൽ ആയിരത്തിലധികം വിനോദ സഞ്ചാരികളാണ് കഴിഞ്ഞദിവസം സന്ദർശനം നടത്തിയത്.






