ഊട്ടിയുടെ കുളിരും പച്ചപ്പും തേടി ഒരു യാത്ര പോയാലോ? ഗൂഡല്ലൂർ വഴിയുള്ള കാടും മലയും നിറഞ്ഞ റൂട്ടിലൂടെ, രണ്ട് ദിവസം കൊണ്ട് ഊട്ടിയും പരിസരങ്ങളും കണ്ടുതീർക്കാൻ പറ്റിയ ഒരു കിടിലൻ ട്രിപ്പ് പ്ലാൻ ഇതാ…
Day 1: ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് (The Scenic Route)
ആദ്യ ദിവസം ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയാണ് പ്രധാനം. ഈ വഴിയിലെ കാഴ്ചകൾ തന്നെയാണ് ഈ ദിവസത്തെ ഏറ്റവും വലിയ ആകർഷണം!
രാവിലെ 8:00 AM –
1. സൂചിപ്പാറ വ്യൂ പോയിന്റ് Needle Rock Viewpoint
തദ്ദേശവാസികൾ “ഊസിമലൈ” എന്നു വിളിക്കാറുള്ള സൂചിയുടെ ആകൃതിയിലുള്ള ഒരു വലിയ പാറ ഇവിടെയുള്ളതിനാലാണ് ഇതിന് നീഡിൽ റോക്ക് എന്ന പേര് ലഭിച്ചത്. ഇവിടെനിന്നും നോക്കിയാൽ നീലഗിരി കുന്നുകളുടെയും, മുതുമല വന്യജീവി സങ്കേതത്തിന്റെയും, ഗൂഡല്ലൂർ ടൗണിന്റെയും 360 ഡിഗ്രി മനോഹരമായ കാഴ്ച കാണാം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കേരളത്തിന്റെ ചില ഭാഗങ്ങളും ഇവിടെ നിന്ന് ദൃശ്യമാകും. പ്രധാന റോഡിൽ നിന്നും ഏകദേശം 1 കിലോമീറ്റർ നടന്നു വേണം മുകളിലെത്താൻ.
റോക്ക് വ്യൂ പോയിൻറ് എത്തുന്നതിന് തൊട്ടു മുമ്പായിട്ട് യൂക്കാലിപ് സ്മരങ്ങളുടെ ഒരു കൂട്ടമുണ്ട് അതുകൂടി ആസ്വദിച്ചു വേണം നിങ്ങൾ റോക്ക് വ്യൂ പോയിന്റിൽ എത്താൻ.
സമയക്രമം (Timings)
സമയം: രാവിലെ 07:00 AM മുതൽ വൈകുന്നേരം 05:00 PM വരെ.
പ്രവേശന ഫീസ് (Entry Fee)
ഒരാൾക്ക്: ₹30
ഇവിടെ നിന്ന് ഊട്ടിയിലേക്കുള്ള ദൂരം 40 കിലോമീറ്റർ
2. പൈക്കാര ലേക്ക് ബോട്ട് ഹൗസ് – Pykara Lake Boate House
കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ പൈക്കാരാ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൈൻ മരക്കാടുകൾക്ക് നടുവിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് മികച്ചൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
Timing: രാവിലെ 10:00 AM മുതൽ വൈകുന്നേരം 05:30 PM വരെയാണ്
ബോട്ടിംഗ് നിരക്കുകൾ (Boating Charges)
പൈക്കാരാ തടാകത്തിൽ പെഡൽ ബോട്ടുകൾ ലഭ്യമല്ല. ഇവിടെ മോട്ടോർ ബോട്ടുകളും സ്പീഡ് ബോട്ടുകളും മാത്രമേയുള്ളൂ. ഈ നിരക്കുകൾ ഒരാൾക്കായുള്ളതല്ല, മറിച്ച് ഒരു ബോട്ടിന് മൊത്തത്തിലുള്ളതാണ്:
2 സീറ്റുള്ള സ്പീഡ് ബോട്ട് (Speed Boat):
നിരക്ക്: ₹1,000
സമയം: 10 മിനിറ്റ് (കൂടുതൽ വേഗതയും ആവേശവും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യം).
8 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,000 വരെ
സമയം: 20 മിനിറ്റ് (ചെറിയ കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും നല്ലത്).
10 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,200 വരെ
സമയം: 20 മിനിറ്റ്.
15 സീറ്റുള്ള മോട്ടോർ ബോട്ട് (Motor Boat):
നിരക്ക്: ₹1,650 വരെ
സമയം: 20 മിനിറ്റ് (വലിയ ഗ്രൂപ്പുകൾക്ക് ഏറ്റവും ലാഭകരം).
സീസൺ സമയങ്ങളിൽ (പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലും വാരാന്ത്യങ്ങളിലും) ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതിനാൽ രാവിലെ തന്നെ എത്തുവാൻ ശ്രദ്ധിക്കുക. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കാൻ മറക്കരുത്.
3. പൈക്കാര വെള്ളച്ചാട്ടം – Pykara Water falls
പൈക്കാരാ നദിയിലെ ജലം പാറക്കെട്ടുകളിലൂടെ തട്ടുകളായി ഒഴുകിയിറങ്ങുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണിത്. പൈൻ മരക്കാടുകൾക്കും പച്ചപ്പിനും നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കുന്നതിനായി വനംവകുപ്പ് ഇവിടെ പ്രത്യേക വ്യൂ പോയിന്റുകളും ബാരിക്കേഡുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വെള്ളത്തിൽ ഇറങ്ങാൻ അനുവാദമില്ല.
മെയിൻ റോഡിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഏകദേശം 1 കിലോമീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്തുവാൻ (നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വനംവകുപ്പിന്റെ ബാറ്ററി കാർ സൗകര്യവും ലഭ്യമാണ്).
Timings : രാവിലെ 08:30 AM മുതൽ വൈകുന്നേരം 05:30 PM വരെ
Entry Fee: ₹20
ഇനി മുന്നോട്ട് പോകുമ്പോൾ പൈൻ ഫോറസ്റ്റ് (Pine Forest), കാമരാജ് സാഗർ ഡാം, എല്ലാം ഉണ്ട് സമയക്കുറവ് കാരണം ഇത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
4. 9th മൈൽ ഷൂട്ടിംഗ് മേട് – 9th Mile Shooting Medu
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകളും (Shola grasslands) ചുറ്റുമുള്ള നീലഗിരി മലനിരകളുടെ 360-ഡിഗ്രി കാഴ്ച്ചയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Timing : 8:00 മുതൽ വൈകിട്ട് 6:00 വരെ
Entry Fee : ₹30
ഇവിടെനിന്ന് നേരെ പോകുന്നത് ഊട്ടി ടൗണിലേക്ക് അവിടെ ഇന്നത്തെ ദിവസം ഒരു ഗാർഡൻ എക്സ്പ്ലോറിംഗ് ആണ് ഉദ്ദേശിക്കുന്നത് മൂന്ന് ഗാർഡൻ നമ്മൾ കൊടുത്തിട്ടുണ്ട്. ഏതാണ് വേണ്ടെതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
5. ബോട്ടാണിക്കൽ ഗാർഡൻ/ റോസ് ഗാർഡൻ/ കർണാടക ഗാർഡൻ
1. ബോട്ടാണിക്കൽ ഗാർഡൻ / Botanical Garden
ഏകദേശം 55 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ഗാർഡനിൽ ആയിരക്കണക്കിന് ഇനത്തിൽപ്പെട്ട വിദേശ-സ്വദേശി സസ്യങ്ങളും, അപൂർവ്വ വൃക്ഷങ്ങളും, മനോഹരമായ പുൽത്തകിടികളും കാണാം. ഇവിടുത്തെ പ്രധാന ആകർഷണം 20 ദശലക്ഷം വർഷം പഴക്കമുള്ള ഒരു മരത്തിന്റെ ഫോസിൽ (Fossilized Tree Trunk) ആണ്. കൂടാതെ ഇറ്റാലിയൻ ഗാർഡൻ, ഫേൺ ഹൗസ്, ഓർക്കിഡ് ഹൗസ് എന്നിവയും ഇവിടെയുണ്ട്. എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രശസ്തമായ ഊട്ടി ഫ്ലവർ ഷോ (Ooty Flower Show) ഇവിടെയാണ് സംഘടിപ്പിക്കാറുള്ളത്.
Timing : രാവിലെ 07:00 AM മുതൽ
വൈകുന്നേരം 06:30 PM വരെ.
Entry Fee
മുതിർന്നവർക്ക് (Adults): ₹50
കുട്ടികൾക്ക് (Children – 5 to 10 years): ₹30
2. റോസ് ഗാർഡൻ / Rose Garden
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനുകളിൽ ഒന്നാണിത്. എൽക് ഹിൽസ് (Elk Hill) കുന്നിൻചെരുവിൽ തട്ടുകളായി (Terrace farming രീതിയിൽ) അഞ്ച് ഏക്കറിലധികം സ്ഥലത്താണ് ഈ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ 4000-ത്തിലധികം ഇനങ്ങളിലായി ലക്ഷക്കണക്കിന് റോസാച്ചെടികൾ കാണാം. കറുത്ത റോസ്, പച്ച റോസ് എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കുന്നിൻമുകളിൽ നിന്നുള്ള ഊട്ടി ടൗണിന്റെ കാഴ്‌ചയും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
ഊട്ടി ടൗണിൽ നിന്നും 2 കിലോമീറ്റർ
Timing : രാവിലെ 07:30 AM മുതൽ വൈകുന്നേരം 06:30 PM
Entry Fee :
മുതിർന്നവർക്ക് (Adults): ₹50 ( Rose show സമയത്ത് ടിക്കറ്റ് നിരക്കിൽ മാറ്റം വരാം)
കുട്ടികൾക്ക് (Children): ₹30
റോസാപ്പൂക്കൾ പൂർണ്ണമായും വിരിഞ്ഞു നിൽക്കുന്ന മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്താണ് ഇവിടുത്തെ പ്രശസ്തമായ ‘റോസ് ഷോ’ (Rose Show) നടക്കാറുള്ളത്.
ഊട്ടി ടൗണിൽ നിന്നും 2 കിലോമീറ്റർ
3. കർണാടക ഗാർഡൻ/ Karnataka Garden
കർണാടക സർക്കാരിന്റെ Horticulture Department ഊട്ടിയിൽ നിർമ്മിച്ച ഒരു ആധുനിക ഉദ്യാനമാണിത്. ഏകദേശം 38 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ഗാർഡൻ ഊട്ടിയിലെ മറ്റ് ഗാർഡനുകളെ അപേക്ഷിച്ച് വിസ്താരമേറിയതും മനോഹരമായി രൂപകൽപ്പന ചെയ്തതുമാണ്. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്:
മനോഹരമായ പുൽത്തകിടികളും വലിയ കൊട്ടാര സദൃശ്യമായ ഗ്ലാസ് ഹൗസും (Glass House),ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ (Maze Garden), ടോപ്പിയറി ഗാർഡൻ (വിവിധ മൃഗങ്ങളുടെ ആകൃതിയിൽ വെട്ടിനിർത്തിയ ചെടികൾ).
Timings: രാവിലെ 07:00 AM മുതൽ വൈകുന്നേരം 07:00 PM വരെ.
Entry Fee
മുതിർന്നവർക്ക് (Adults): ₹100
ഇത്രയും സ്ത്ഥലങ്ങൾ ആണ് ഡേ വണ്ണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ വരുത്താവുന്നതാണ് ഇനിയും നിങ്ങൾക്ക് സമയമുണ്ട് എങ്കിൽ അല്ലെങ്കിൽ ഇതിലെ ഏതെങ്കിലും സ്ഥലം സ്കിപ്പ് ചെയ്ത് വേറെ സ്ഥലം കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദൊഡ്ഡപേട്ട പീക്കും ടീം ഫാക്ടറിയും ഉൾപ്പെടുത്താവുന്നതാണ്.
——————
Day 2 – Conoor – Kotagiri – Kodanad (ഊട്ടിയുടെ തിരക്കിൽ നിന്ന് മനോഹരമായ തേയിലത്തോട്ടങ്ങളിലേക്ക്)
ഡേ ടു നമ്മൾ സ്റ്റാർട്ട് ചെയ്യുന്നത് ഊട്ടിയിൽ നിന്നാണ് അവസാനിക്കുന്നത് കൂനൂർ വഴി- കൊത്തഗിരി -കോടനാട് ആണ്. എവിടെ നിന്ന് മേട്ടുപ്പാളയം കോയമ്പത്തൂർ പാലക്കാട് വഴി നിങ്ങൾക്ക് നാട്ടിലേക്ക് വരാവുന്നതാണ് അല്ലായെങ്കിൽ നിങ്ങൾക്ക് ഈ ഒരു പ്ലാൻ റിവേഴ്സ് പിടിക്കാവുന്നതാണ് ആദ്യം കോടനാട് കണ്ടതിനു ശേഷം ബാക്കിയുള്ള സ്ഥലങ്ങളെല്ലാം കണ്ട് ഊട്ടി ടൗണിൽ തിരിച്ചെത്തി അവിടെ നിന്ന് ഗൂഡല്ലൂർ വഴി നാട്ടിലേക്ക് തിരിച്ചു വരാവുന്നതാണ്. അപ്പൊ യാത്ര ആരംഭിക്കാം..
1. കുനൂർ Conoor
ഊട്ടിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുട്ടി ഹിൽ സ്റ്റേഷനാണ് കൂനൂർ. ഊട്ടിയെ അപേക്ഷിച്ച് തിരക്കും ബഹളങ്ങളും വളരെ കുറഞ്ഞ, ശാന്തമായ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന ആകർഷണം.കണ്ണ് എത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ച പരവതാനി വിരിച്ചതുപോലെയുള്ള തേയിലത്തോട്ടങ്ങളാണ് കൂനൂരിന്റെ ഭംഗി.
2. മദ്രാസ് റെജിമെന്റ് (The Madras Regiment).
ഇന്ത്യൻ കരസേനയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ റെജിമെന്റുകളിൽ ഒന്നാണ് മദ്രാസ് റെജിമെന്റ് (The Madras Regiment). തമിഴ്‌നാട്ടിലെ ഊട്ടിക്ക് അടുത്തുള്ള വെല്ലിംഗ്ടണിലാണ് (Wellington) ഈ റെജിമെന്റിന്റെ ആസ്ഥാനം (Regimental Centre) സ്ഥിതി ചെയ്യുന്നത്. ഊട്ടി, കൂനൂർ യാത്രകളിൽ ചരിത്രവും ദേശഭക്തിയും തുടിക്കുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.
ഇവിടെ കാണേണ്ട സ്ഥലങ്ങൾ
1. മദ്രാസ് റെജിമെന്റ് മ്യൂസിയം The Madras Regiment Museum
സൈന്യത്തിന്റെ ചരിത്രം, അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, യുദ്ധത്തിൽ പിടിച്ചെടുത്ത വസ്തുക്കൾ, മെഡലുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന മനോഹരമായ മ്യൂസിയം.
സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ, വീണ്ടും ഉച്ചയ്ക്ക് ശേഷം 3:00 മുതൽ വൈകുന്നേരം 5:00 വരെ.
പ്രവേശനം: ചില പ്രത്യേക ഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ട്. മ്യൂസിയം സന്ദർശിക്കാൻ ചെറിയൊരു എൻട്രി ഫീ ഉണ്ടായിരിക്കും.
2. സിംസ് പാർക്ക് (Sim’s Park)
നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ ഇനം സസ്യങ്ങളും മരങ്ങളും നിറഞ്ഞ മനോഹരമായ ഒരു ബൊട്ടാണിക്കൽ ഗാർഡൻ.
പ്രത്യേകതകൾ: ലാൻഡ്‌സ്‌കേപ്പ് ഗാർഡൻ, റോസ് ഗാർഡൻ, ചെറിയൊരു തടാകത്തിലെ ബോട്ടിംഗ്.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: മുതിർന്നവർക്ക് ₹30, കുട്ടികൾക്ക് ₹15.
3. വെല്ലിംഗ്ടൺ ലേക്ക് (Wellington Lake)
മിലിട്ടറി ഏരിയയ്ക്ക് കീഴിൽ അതീവ ഭംഗിയോടെയും വൃത്തിയോടെയും പരിപാലിക്കുന്ന ഒരു ശാന്തമായ തടാകം.
പ്രത്യേകതകൾ: ബോട്ടാണിക്കൽ ഗാർഡൻ പോലെ മനോഹരമായ പുൽത്തകിടിയും, കുട്ടികൾക്കായുള്ള പാർക്കും, ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്. ഊട്ടിയിലെ തടാകങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ
എൻട്രി ഫീ: ₹20 (ബോട്ടിംഗിന് പ്രത്യേക ചാർജ്)
ശ്രദ്ധിക്കുക: ഇതൊരു മിലിട്ടറി കന്റോൺമെന്റ് ഏരിയ ആയതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും കർശനമായ നിരോധനമുണ്ട്. സൈനികരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
മദ്രാസ് റെജിമെൻ്റിലെ ഇത്രയും സ്ഥലങ്ങൾ കണ്ടതിനുശേഷം അടുത്ത സ്ത്ഥലങ്ങളിലേക്ക് പോകാം. പോകുന്ന വഴിക്ക് മനോഹരമായ തേയില തോട്ടങ്ങളും അതിനുള്ളിൽ കാട്ടി( indian Gaur ) മ്ലാവ് എന്നീ മൃഗങ്ങളെയും കാണാൻ സാധിക്കും ഇവിടെയെല്ലാം നിർത്തി ഭംഗി ആസ്വദിച്ചതിനുശേഷം നമുക്ക് മുന്നോട്ടു പോകാം
3. ലാംബ്സ് റോക്ക് (Lamb’s Rock)
കോയമ്പത്തൂർ സമതലങ്ങളുടെയും പച്ചപ്പുനിറഞ്ഞ താഴ്‌വരകളുടെയും അതിശയകരമായ ഒരു വ്യൂ ഇവിടെ നിന്ന് ലഭിക്കും. ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടം.
പ്രത്യേകതകൾ: മനോഹരമായ കാടും കാട്ടുപാതകളും, പുകമഞ്ഞ് നിറഞ്ഞ വ്യൂ പോയിന്റ്.
സമയം: രാവിലെ 8:30 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: ₹10 (ക്യാമറയ്ക്ക് പ്രത്യേക ഫീസുണ്ട്)
4. ഡോൾഫിൻസ് നോസ് (Dolphin’s Nose)
ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള ഒരു കൂറ്റൻ പാറക്കെട്ടാണിത്. ഇവിടെ നിന്നാൽ വിസ്മയിപ്പിക്കുന്ന കാതറിൻ വെള്ളച്ചാട്ടത്തിന്റെ (Catherine Falls) ദൂരക്കാഴ്ച്ച കാണാം.
പ്രത്യേകതകൾ: ഹെയർപിൻ റോഡുകളിലൂടെയുള്ള യാത്ര, വലിയ താഴ്‌വരകളുടെ 180 ഡിഗ്രി വ്യൂ.
സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
എൻട്രി ഫീ: ₹15
ഇത്രയും സ്ഥലങ്ങൾ കണ്ടു നിങ്ങൾക്ക് ഇനിയും സമയമുണ്ട് എങ്കിൽ നമുക്ക് നേരെ പോകാം കൊത്തഗിരി വഴി മനോഹരമായ തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കോടനാട് വ്യൂ പോയിൻറ് കാണാൻ പോകാം.
കോത്തഗിരി’ (Kotagiri)
ഊട്ടിയെക്കാൾ ശാന്തവും എന്നാൽ അതിനേക്കാൾ മനോഹരവുമായ ഒരു ഹിൽ സ്റ്റേഷൻ. ഇതു വഴിയാണ് നമ്മൾ കോടനാട് പോകേണ്ടത്.
5. കോടനാട് വ്യൂ പോയിൻറ് Kodanad view point
ഊട്ടി യാത്രകളിൽ അധികമാരും എത്താറില്ലാത്ത, എന്നാൽ കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമാകുന്ന മനോഹരമായിട്ടുള്ള ഒരു സ്ഥലമാണിത്. പച്ച പുതച്ച മലനിരകളും കണ്ണ് എത്താ ദൂരത്തോളം പരന്നു കിടക്കുന്ന തമിഴ്‌നാട്-കർണാടക അതിർത്തിയിലെ താഴ്‌വരകളും ഇവിടെ നിന്ന് കാണാം.
ഊട്ടിയിൽ നിന്നുള്ള ദൂരം: ഏകദേശം 44 കി.മീ (കോത്തഗിരി ടൗണിൽ നിന്ന് 18 കി.മീ)
രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ.
എൻട്രി ഫീ: ഒരാൾക്ക് ₹20 (പാർക്കിംഗിന് പ്രത്യേക ചാർജ്ജ്).
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റും ബംഗ്ലാവും ഇതിനടുത്ത് തന്നെയാണ് അകത്തേക്ക് പ്രവേശനം ഉണ്ടാവില്ല പുറത്തുനിന്ന് നമുക്ക് കാണാം.
Tips : പ്ലാസ്റ്റിക് നിരോധനം: ഊട്ടിയിൽ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റീൽ കുപ്പികൾ കരുതുക. plastic. ഒരു ലിറ്റർ 2 ലിറ്റർ എന്നീ സാധാരണ വാട്ടർ ബോട്ടിലുകൾ അനുവദിക്കുന്നതല്ല.
കടപ്പാട് :ടെക് ട്രാവൽ ഫൈസൽ






