കഴിഞ്ഞദിവസം തിരുവമ്പാടി ബസ്റ്റാൻഡിൽ, കടയുടെ പുറത്തുള്ള ഒരു ബോർഡിനോട് ചേർന്ന് കടയുടമ സതീഷ് ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. അത് ജനിച്ച് ദിവസങ്ങളേ ആകുന്നുള്ളൂ.. അണലി വർഗ്ഗത്തിൽ പെട്ട ഒന്നായിരുന്നുവത്..
വളരെ ഭംഗിയുള്ള അതിനെ അവൻ മറ്റാരോടും പറയാതെ അവന്റെ കടയുടെ ഭാഗത്തുനിന്നും തുരത്തി മറ്റൊരുടിത്ത് എത്തിച്ചു..അത് വിഷമുള്ള പാമ്പാണെന്നും ആരെയെങ്കിലും കടിച്ചാൽ അപകടം സംഭവിക്കും എന്നും അവനറിയാമായിരുന്നു..അവിടെ കൂടിയിരുന്നവർക്ക് അവൻ അതിനെ കാണിച്ചുകൊടുത്തു..
അങ്ങാടി ആയതുകൊണ്ട്, ആളുകൾക്കിടയിലേക്കല്ലാതെ, അതിന് വാസയോഗ്യമായ ഒരു ഇടം അവിടെ ഇല്ലാത്തതുകൊണ്ട്, ഇഴഞ്ഞ് നീങ്ങുന്ന ആ കുഞ്ഞു പാമ്പിനെ കൂടി നിന്നവരിൽ ഒരുത്തൻ തല്ലിക്കൊന്ന് ഒരു വടിയിൽ തൂക്കിയെടുത്ത് കൊണ്ടുപോയി കളഞ്ഞു..
“നീയെന്തു മനുഷ്യനാ?, അതിനെ കൊല്ലണ്ടേ?, അത് ആരെയെങ്കിലും കടിച്ചാൽ ആള് കാഞ്ഞു പോകില്ലേ?”കൂട്ടത്തിൽ നിന്ന് ഒരുത്തൻ സതീഷിനോട് ചോദിച്ചു..
“എനിക്ക് ഇതുപോലെയുള്ള ജീവികളെ കൊല്ലുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും . കോഴിയിറച്ചി കഴിക്കുമെങ്കിലും അതിനെ കൊല്ലാനും കൊല്ലുന്നത് കാണുന്നതും എനിക്ക് ബുദ്ധിമുട്ടാണ്”..സതീഷിന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചുകൊണ്ട്
“അവരും ഈ ഭൂമിയുടെ അവകാശികളാണ്, അല്ലേ സതീഷാ?”,അത് പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ എന്റെ കടയിലേക്ക് പോയി.. കടയിലെത്തി ഞാൻ ഓരോന്നാലോചിച്ചു..
നമ്മളിൽ ഭൂരിപക്ഷം പേരും സതീഷിനെ പോലെ തന്നെയല്ലേ?, പ്രത്യേകിച്ച് സ്ത്രീകൾ?..എനിക്ക് നേരിട്ട് അടുപ്പമുള്ള, ഉമ്മയും വല്യമ്മയും അമ്മായിമാരും അവരുടെ പെൺകുട്ടികളും എന്റെ പെങ്ങളും അയൽപക്കത്തുള്ള സ്ത്രീകളും സ്ത്രീ സുഹൃത്തുക്കളും അടങ്ങുന്ന സ്ത്രീ സമൂഹത്തിൽ തോന്നൂറ്റിയഞ്ച് ശതമാനം പേരും പാറ്റയെയും പല്ലിയെയും പഴുതാരയെയും കൊല്ലുന്നതിൽ സതീഷിനെ പോലെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്..
ദൈവം ശിക്ഷിക്കുമോ, മറ്റെന്തെങ്കിലും ശാപം കിട്ടുമോ അല്ലെങ്കിൽ അവയെ കൊല്ലുമ്പോൾ അവ ആക്രമിക്കുമോ എന്നൊക്കെയുള്ള അവരുടെ പേടിയേക്കാൾ, അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവരുടെ മനസ്സിന്റെ ആർദ്രതയാണ്..പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്ക് മുമ്പാണ് ആകാശദൂത് എന്ന സിനിമ ഇറങ്ങിയത്..
ഏതുനിമിഷവും മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാരക രോഗിയായ ഒരു അമ്മ, സ്ഥിര മദ്യപാനിയും വഴക്കാളിയുമായ അച്ഛൻ, അവരുടെ നാല് മക്കളും അടങ്ങിയ മറ്റാരും സഹായിക്കാനില്ലാത്ത ഒരു ദരിദ്ര കുടുംബം ..അപ്രതീക്ഷിതമായി ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചുപോകുന്നു..
അനാഥാലയത്തിൽ വളർന്ന ആ അമ്മ തന്റെ മക്കളെയും ആ ദുരിതക്കയത്തിലേക്ക്, അനാഥാലയത്തിലേക്ക് പറഞ്ഞയക്കാൻ കഴിയാത്തതുകൊണ്ട് അവരുടെ നാലു മക്കളെയും ദത്ത് നൽകുന്നതാണ് കഥാസാരം..മൂത്ത കുട്ടിയെയും ഇളയ കുട്ടിയെയും രണ്ടു ദമ്പതികൾ ഏറ്റെടുത്തു..
നടുക്കുള്ള ഇരട്ടക്കുട്ടികളിൽ ഒരുത്തനെയും ഒരു കുടുംബം ഏറ്റെടുത്തു..ഇരട്ടക്കുട്ടികളിൽ കാലിന് സ്വാധീനക്കുറമുള്ളവൻ ഒഴികെ ബാക്കി എല്ലാവരെയും ആ സ്ത്രീ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു..
അല്ലെങ്കിലും കാലിന് സ്വാധീന കുറവുള്ള ഒരു കുട്ടിയെ ആരാണ് ദത്തെടുക്കുക?..അവനെ ആരെയും ഏൽപ്പിക്കാൻ കഴിയാതെ ആ സ്ത്രീ മരിച്ചുപോയി..
മരണാനന്തര ചടങ്ങുകൾക്ക് എല്ലാ മക്കളും വന്നു..ചടങ്ങുകൾക്ക് ശേഷം ഓരോരുത്തരായി അവരവരുടെ രക്ഷിതാക്കളുടെ കൂടെ പോകാനൊരുങ്ങുന്നു..അമ്മയുടെ ഗർഭപാത്രം മുതൽ ഒരുമിച്ചായിരുന്ന തന്റെ സഹോദരനെ വേർപിരിയാൻ കഴിയാതെ സങ്കടപ്പെടുന്ന തങ്ങളുടെ മകനെ കണ്ട് ആ ദമ്പതികൾ ( ദത്തെടുത്തവർ ) സ്വാധീന കുറവുള്ളവനെയും അവരുടെ കൂടെ കൂട്ടുന്നു..ഇതായിരുന്നു ആ സിനിമ..
ആ അമ്മയുടെയും മക്കളുടെയും മാനസിക സംഘർഷങ്ങളും വൈകാരിക പ്രകടനങ്ങളും കണ്ട് ഒരു തുള്ളിയെങ്കിലും കണ്ണീർ പൊഴിക്കാതെയോ ഒരു തേങ്ങലോ കൂടാതെ കണ്ടിട്ടുണ്ടാവില്ല ഒരു പുരുഷ കേസരിയും ( അപൂർവ്വം ചിലർ ഒഴികെ) ആ സിനിമ ..അപ്പോൾ പിന്നെ സ്ത്രീകളുടെ കാര്യം പറയണോ?..
ആ സിനിമ ടിവിയിൽ കണ്ട് തേങ്ങി തേങ്ങി കരയുന്ന എന്റെ പെങ്ങളെ സിനിമയൊന്നും കണ്ട് ശീലമില്ലാത്ത എന്റെ ഉമ്മ വടിയെടുത്ത് തല്ലാൻ പോയത് എനിക്ക് ഓർമ്മയുണ്ട്..സത്യത്തിൽ അത് അവരുടെ ന്യൂനതയല്ല മേന്മയാണ്..
അവരുടെ സഹജീവി സ്നേഹം സഹാനുഭൂതി സിമ്പതി എമ്പതി തുടങ്ങിയവയുടെ ആകത്തുകയായ മനസ്സിന്റെ ആർദ്രതയാണ് അത് വിളിച്ചോതുന്നത്..ഗുഹാ മനുഷ്യനിൽ നിന്നും പല ഘട്ടങ്ങളായി പരിവർത്തനം ചെയ്ത് നമ്മൾ നേടിയതാണ് മനസ്സിന്റെ ആ നന്മ..മറ്റുള്ളവരുടെ വേദന സ്വയം അനുഭവിക്കുന്ന ഒരു അവസ്ഥ.. ഈ ആധുനിക കാലഘട്ടത്തിൽ, അണു കുടുംബ വ്യവസ്ഥയും ഞാന്, എന്റേത്, എന്ന ചിന്തയും ആ മേന്മയ്ക്ക് മൂല്യച്ചുതി വരുത്തുന്നു..
നമ്മളറിയാതെ നമ്മൾ നമ്മുടെ സന്തോഷത്തെ കൊല്ലുന്നു..
Sidhique Patta.
കഥയിലെ പേരുകൾ സാങ്കല്പികം മാത്രം
At the Tiruvambadi bus stand yesterday, shopkeeper Satish saw a baby snake next to a board outside the shop. It was born only a few days ago.. It was one of the viper species..
He chased it away from his shop without telling anyone, which was very beautiful..He knew that it was a poisonous snake and if it bit anyone it would cause danger..He showed it to those who had gathered there..
Since it was a bazaar, there was no place for it to live except among people, so one of the bystanders beat the crawling baby snake, hung it on a stick and carried it away.
“What are you human? Don’t you kill it? If it bites someone, won’t the person die?” asked Satish from one of the crowd..
“Killing such creatures is mentally difficult for me. Even though I eat chicken, it is difficult for me to kill and see it being killed”..I laughed at Satish’s reply.
“They are also the heirs of this land, aren’t they, Satisha?”, I laughed and went to my shop.
Aren’t most of us like Satish?, especially women?..In the women’s community, which includes my immediate family, my mother, grandmother, aunts, their girls, my sister, women in the neighborhood and female friends, about five percent of us have mental difficulties like Satish in killing cockroaches, lizards and bedbugs..
Rather than their fear of being punished by God, getting some other curse or being attacked by them when they are killed, it is the tenderness of their hearts that keeps them from it.
A terminally ill mother whose doctors predicted she would die at any moment, a constant alcoholic and quarrelsome father, a poor family with no one else to help their four children…Unexpectedly, the husband dies in an accident..
The gist of the story is that the mother who grew up in an orphanage, because she could not send her children to the orphanage, gave her four children for adoption..The elder child and the younger child were adopted by two couples.
One of the middle twins was taken in by a family..The woman left all the twins in safe hands except the one with a weak leg..
Otherwise, who would adopt a child whose legs are weak?..the woman died without being able to hand him over to anyone..
All the children came for the posthumous ceremonies..after the ceremonies one by one they are about to go with their parents..seeing their son who is sad to part with his brother who was together since mother’s womb, the couple (adopted) take the less influential one with them..this was the movie..
Seeing the mental conflicts and emotional expressions of that mother and her children, no male Kesari (except a few) would have seen that movie without shedding at least one drop of tears or a groan.
I remember that my mother, who was not used to watching movies, went to beat my sister who was crying after watching that movie on TV..Actually, that is not their weakness, it is their strength..
It calls for the tenderness of the mind which is their fellow man’s love, sympathy, sympathy, empathy, etc.. That goodness of mind is what we have acquired through many stages of transformation from the cave man.. A state of feeling the pain of others. Adding value to excellence..
Unknowingly, we kill our happiness.






