spot_img
Friday, September 4, 2026

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു




കോട്ടയം: 
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ ആറാം മൈലിൽ ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പെട്രോളും ഡീസലുമായി പോവുകയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിന്റെ ബാറ്ററിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് സംശയം. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി 40 മിനിറ്റിൽ ഏറെ നേരം പരിശ്രമിച്ചാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിൻ്റെ ഡ്രൈവർ പിരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles