spot_img
Friday, September 4, 2026

ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിലും പ്രതി



താമരശേരി :താമരശ്ശേരി ജ്വല്ലറി കവർച്ചാ കേസിലെ പ്രതി പോക്സോ കേസിലും പ്രതി .പൂനൂർ പാലന്തലക്കൽ നിസാർ (25)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇയാൾ മെഡിക്കൽ കോളേജിനു സമീപം വാടകക്ക് താമസിച്ചു വരികയായാണ്.2022 നവംബർ മാസം ആദ്യം അതിജീവിതയുമായി പരിചയപ്പെട്ട പ്രതി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ദ്രോഹിക്കുകയും, ഫോൺ മുഖാന്തിരവും പിൻതുടരുകയും അതിനു ശേഷം കഴിഞ്ഞ പതിനെട്ടാം തിയ്യതി താമരശ്ശേരി കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് കൈക്ക് പിടിച്ച് തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

ജ്വല്ലറി കവർച്ചാ കേസിലെ ഒന്നാം പ്രതിയും ഇയാളെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിയുടെ പരാതിയിൽ പോക്സോ കേസിൽ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഇവരുടെ മൂത്ത സഹോദരനായ റാഷിദും പോക്സോ കേസിൽ പ്രതിയാണ്.ഇവരുടെ പിതാവ് മോഷണക്കേസിൽ ജയിൽവാസമനുഭവിച്ചിരുന്നു. താമരശ്ശേരി ഡിവൈഎസ്പി എം വി വിനോദിൻ്റ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles