കൂരാച്ചുണ്ടില്‍ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടം കക്കയം 28-ാം മൈലിലാണ് ഇന്നലെ രാത്രി മണ്ണിടിച്ചിലുണ്ടായത്.താമരശ്ശേരി സ്വദേശി കളത്തിങ്ങല്‍ മുജീബിന്‍റെ വീടിനടുത്താണു സംഭവം. സമീപത്തെ കോഴിഫാമിനും റിസോർട്ടിനും കനത്ത നാശനഷ്ടം സംഭവിച്ചു. 50ഓളം കവുങ്ങുകളും നശിച്ചു.