വയനാട്:കേണിച്ചിറ എടക്കാട് മേഖലയിൽ കടുവയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കടുവ 4 പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ കൊന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് ഇന്ന് പുലർച്ചെ കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു.
കടുവയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. കടുവയെ മയക്കു വെടിവെച്ച് പിടികൂടമെന്നും, ജനങ്ങളുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ടാണ് റോഡ് ഉപരോധിക്കുന്നത്. കടുവയെ കൂടുവച്ച് പിടിക്കാനായില്ലെങ്കില്‍ മയക്കുവെടി പ്രയോഗിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനു നിയമാനുസൃത നടപടി പൂര്‍ത്തിയാക്കി അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദേശം നല്‍കി.
വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിന്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്വാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്തു വയസുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞു. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്






