spot_img
Thursday, September 3, 2026

കെഎസ്ആർടിസി ബസിന് തീപിടിച്ചു; രക്ഷകരായി എക്സൈസ് സംഘം; ഒഴിവായത് വൻ ദുരന്തം.



മുത്തങ്ങ: ബംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസിനുണ്ടായ തീപിടുത്തം എക്സൈസ് സംഘത്തിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവാക്കാനായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിക്ക് സമീപമായിരുന്നു സംഭവം.ബസിന്റെ പിൻചക്രത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ബസ് തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ തങ്ങളുടെ വാഹനത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് അതിവേഗം തീ അണയ്ക്കുകയും യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി ബസിൽ നിന്നും പുറത്തിറക്കുകയും ചെയ്തു.യാത്രക്കാർ അപകടനില തിരിച്ചറിയുന്നതിന് മുൻപേ തന്നെ വാഹനം തടഞ്ഞുനിർത്തി രക്ഷാപ്രവർത്തനം നടത്തിയ എക്സൈസ് സംഘത്തിന്റെ പ്രവർത്തനം വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഉദ്യോഗസ്ഥരുടെ ഈ മാതൃകാപരമായ ഇടപെടലിനെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles