ഒതുക്കുങ്ങൽ: മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. ഒരുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് തെരുവുനായ വീടിനുള്ളിൽ കയറി കുഞ്ഞിനെ കടിച്ചത്. കുട്ടിയുടെ തലയ്ക്കും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.ബന്ധുവീട്ടിൽ വിവാഹ സത്ക്കാരനത്തിനായി എത്തിയ മുഹമ്മദ് റാഫി – ജൗഹറ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള ഹനി അസീമിക്കാണ് പരുക്കേറ്റത്. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പിന്നീട് മഞ്ചേരി മെഡിക്കൽ കോളെജിലേക്കും മാറ്റി.






