spot_img
Tuesday, May 5, 2026

നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു



സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന്. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി, അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പോലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തല്‍, അതിജീവനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി.ധനഞ്ജയന്‍റെ സഹോദരനാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles