spot_img
Tuesday, May 5, 2026

സംസ്ഥാനത്ത് സ്വർണവില ഉയർന്നു:കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ



ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53760 രൂപയാണ്. തിങ്കളാഴ്ച സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. തുടർന്നിങ്ങോട്ട് സ്വർണവിലയിൽ മാറ്റം വന്നിട്ടില്ലായിരുന്നു. 

ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപ ഉയർന്ന ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  91 രൂപയായി.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
 
ഓഗസ്റ്റ് 27  –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
ഓഗസ്റ്റ് 28  –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 29  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ
ഓഗസ്റ്റ് 30  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ
ഓഗസ്റ്റ് 31  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ
സെപ്റ്റംബർ 1  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6  – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles