പുനീത് ഖുറാനയും ഭാര്യയും വീട്ടിനുള്ളില്‍ ഇരുവശങ്ങളിലായി ഇരിക്കുന്നത് കാണാം. ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തില്‍ ഏർപ്പെടുന്നു. വിവാഹത്തോടെ തന്‍റെ ജീവിതം നശിച്ചെന്ന് ഖുറാനയുടെ ഭാര്യ ആരോപിക്കുന്നു. ഒപ്പം ഖുറാനയെ അഭസ്യം പറയുകയും ചെയ്യുന്നു. നിങ്ങൾക്ക് 10 മിനിറ്റ് സമയം താരം. മിണ്ടാതെ ഇരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഒപ്പം തന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും അവർ ആവശ്യപ്പെടുന്നു. തന്‍റെ ബന്ധുക്കളുടെ ഫോൺ നമ്പറുകളും വിലാസങ്ങളും ഉണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് അവരോട് പറയുമെന്നും അവര്‍ ഖുറാനയെ ഭീഷണിപ്പെടുത്തുന്നു. ഇതിനിടെയിലെല്ലാം വളരെ മോശമായ വാക്കുകൾ കൊണ്ടാണ് അവർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്.
ദില്ലിയിലെ ആത്മഹത്യ ചെയ്ത ബേക്കറി ഉടമ പുനീത് ഖുറാനയും (40) ഭാര്യയും തമ്മിലുള്ള അവസാന സംഭാഷണ ദൃശ്യങ്ങള്‍ വൈറല്‍. അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് വീട്ടിനുള്ളില്‍ വച്ച് ഭാര്യയുമായുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളുടെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. പുതുവത്സര തലേന്ന് മോഡൽ ടൗണിലെ കല്യാൺ വിഹാർ പ്രദേശത്തെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പുനീത് ഖുറാനയെ കണ്ടെത്തിയത്. അദ്ദേഹത്തിന് ഭാര്യയിൽ നിന്നും ഭർതൃവീട്ടുകാരില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബേക്കറി ഉടമ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബം ഭാര്യയ്ക്കും ഭാര്യാ വീട്ടുകാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.