കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് വിതരണക്കാരുടെ സമരം 20 ദിവസം പിന്നിട്ടതോടെ ന്യായവില മെഡിക്കൽ ഷോപ്പ് അടച്ചു പൂട്ടലിന്റെ വക്കിൽ. കമ്പനികൾ നേരിട്ട് വിതരണം ചെയ്യുന്ന ഏതാനും മരുന്നുകളും നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്ന ചില മരുന്നുകളും സിറിഞ്ചുമായി 10 ശതമാനം സ്റ്റോക്ക് മാത്രമാണ് ന്യായവില മെഡിക്കൽ ഷോപ്പിൽ ഉള്ളത്.അതുകൂടി കഴിഞ്ഞാൽ ന്യായവില മെഡിക്കൽ ഷോപ്പിന്റെ പ്രവർത്തനം തന്നെ വൈകാതെ നിർത്തേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ. മരുന്ന് തേടിയെത്തുന്നവരെ ഷീട്ടിൽ സീൽ അടിച്ച് കാരുണ്യ, എച്ച്.എൽ.എൽ സ്റ്റോറുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം മരുന്നുകളും രോഗികൾ പുറത്തുന്നിന് വാങ്ങേണ്ടി വരികയാണ്.