spot_img
Monday, July 27, 2026

ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്



പത്തനംതിട്ട: ശബരിമല ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. ദർശനം നടത്തിയും മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയുമാണ് മോഹൻലാലിന്റെ മലയിറക്കം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹന്‍ലാലിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അര്‍പ്പിച്ചത് ആരാധകര്‍ക്കിടയിലും മലയാളികള്‍ക്കും വലിയൊരു ആഹ്ളാദത്തിനും സംതൃപ്തിക്കും വഴിയൊരുക്കിയിരുന്നു. ഇരുവരുടെയും സൌഹൃദത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles