spot_img
Tuesday, November 3, 2026

ബേപ്പൂർ തുറമുഖത്ത് കൂറ്റൻ ക്രെയിൻ പൊട്ടിവീണു; അപകടം ലക്ഷദ്വീപിലേക്കുള്ള ഉരുവിൽ ചരക്കു കയറ്റുന്നതിനിടെ.



ബേപ്പൂർ : തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള ഉരുവിലേക്ക് ചരക്കു കയറ്റുന്നതിനിടെ സ്റ്റാൻഡിങ് ക്രെയിൻ പൊട്ടിവീണു. ശബ്ദംകേട്ടു തൊഴിലാളികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ 8.45നാണു പഴയ വാർഫിലെ മൂന്നാം നമ്പർ ക്രെയിൻ നിലംപൊത്തിയത്. ആന്ത്രോത്ത്, കവരത്തി ദ്വീപിലേക്കുള്ള ‘സർക്കാർ’ എന്ന ഉരുവിലേക്ക് ജെല്ലി കയറ്റുമ്പോഴാണു അപകടം. വലയിൽ ജെല്ലി കോരി നിറച്ച ശേഷം ക്രെയിൻ ഉയർത്തിയപ്പോൾ പെട്ടെന്നു പൊട്ടി വീഴുകയായിരുന്നു. ഇതോടെ കയറ്റിറക്ക് ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ ഓടിമാറി. അപകടത്തെ തുടർന്ന് ഉച്ചവരെ തുറമുഖത്തെ പഴയ വാർഫിൽ ചരക്കുനീക്കം തടസ്സപ്പെട്ടു. കാലപ്പഴക്കത്താലാണു ക്രെയിൻ പൊട്ടി വീണതെന്നു തൊഴിലാളികൾ പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles