ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച് ഇന്ന് റിലീസ് ആയ എമ്പുരാന്‍ സിനിമയുടെ പോസ്റ്ററിനോട് സാമ്യമുള്ള പോസ്റ്റര്‍ ആണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. അതിപ്പോ ‘ഖുറേഷി അബ്രാം’ആണേലും 112 എന്ന നമ്പരിലേക്ക് വിളിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് സിനിമ പ്രേമകിള്‍ നല്‍കുന്നത്. പടം സൂപ്പറാണ്. വേറെ ലെവല്‍ പടമാണ്. ഇതുവരെ മലയാളികള്‍ കണാത്ത തരം സിനിമയാണെന്ന് ആരാധകര്‍ പറയുന്നു.
എമ്പുരാന്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും വലുതാണ് സമ്മാനിച്ചത്. പൃഥ്വിരാജിന്റെ വേറെ ലെവല്‍ മേക്കിംഗ് ആണ്. മുരളി ഗോപിയുടെ തിരക്കഥ ഡയലോഗ് എല്ലാം കിടിലന്‍ ആണെന്നും പ്രേക്ഷകര്‍ പറയുന്നു.
ആരാധകരെ ആവേശം കൊള്ളിച്ച് എമ്പുരാന്റെ ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ സിനമ കണ്ട എല്ലാവര്‍ക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ാരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.
മുരളി ഗോപിയുടെ മാസ് ഡയലോഗുകള്‍ തീയേറ്ററുകളില്‍ ആരാധകരെ ആവേശം കൊള്ളിച്ചു. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഒക്കെ വേറെ ലെവല്‍ ആണെന്നാണ് ആരാധകര്‍ ആവേശത്തോടെ പറയുന്നത്. ട്വിസ്റ്റ് ഒളിപ്പിച്ച് ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ ക്യാമറയും എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ഇംക്ലീഷ് പടങ്ങളിലേതിനേക്കാളും മികച്ചതാണെന്നാണ് ആരാധകര്‍ പറയുന്നത്






