രാമനാട്ടുകര : ലഹരിക്കടത്തും ഉപയോഗവും തടയാൻ ആകാശ‘ക്കണ്ണു’മായി പോലീസിന്റെ ഫറോക്ക് സബ്ഡിവിഷൻ ഡ്രോൺ നിരീക്ഷണംതുടങ്ങി. നിരീക്ഷണത്തിനിടെ നഗരമധ്യത്തിൽനിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒൻപതാം മൈൽസിൽ കണ്ടായി പെട്രോൾപമ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.രാമനാട്ടുകര ലോറിപാർക്കിങ് മേഖലകൾ, ബസ്‌സ്റ്റാൻഡ് പരിസരം, പെരുമുഖം റോഡിനോട് ചേർന്നുള്ള ആളൊഴിഞ്ഞ മേഖലകൾ, മേൽപ്പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്ഐമാരായ ആർ.എസ്. വിനയൻ, വർഷ മധു, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പി.സി. സുജിത്ത്, എഎസ്ഐ പ്രതീഷ്, സിപിഒമാരായ, ശാന്തനു, സുകേഷ്, സുമേഷ്, മധുസൂദനൻ മണക്കടവ്, സനീഷ്, പ്രജിത്ത്, സ്പെഷ്യൽ ബ്രാഞ്ചിലെ ഡ്രോൺ സ്പെഷ്യലിസ്റ്റുമാരായ എം. സന്തോഷ് കുമാർ, വി. വിപിൻദാസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.






