മലപ്പുറം അത്തിപ്പറ്റയിൽ വീട്ടിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആൾത്താമസമില്ലാത്ത വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തിയിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. അയൽ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമ.