spot_img
Monday, April 27, 2026

പൊന്നേ നീ ഇങ്ങനെ ഓടല്ലേ! സ്വർണം വാങ്ങുകയെന്നത് ഇനി ഈസിയല്ല…



സംസ്ഥാനത്തെ സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,320 രൂപ നൽകണം. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2,200 രൂപയാണ് വർധിച്ചത്. 275 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഇന്ന് 9290 രൂപയുമായിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന വില സ്വർണത്തിന്റെ വില വീണ്ടും കുതിച്ചുയരുന്നതാണ് നാം കാണുന്നത്. സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് കൂടുതൽ നിരാശ നൽകിയാണ് സ്വർണത്തിന്‍റെ കുതിപ്പ്.

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles