വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഫ്രിഡ്ജിൽ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയിൽ ഏറെ നാളത്തേക്ക് ഫ്രിഡ്ജിൽ വച്ച ഭക്ഷണം കഴിച്ചാൽ എന്താണ് സംഭവിക്കുക? നോൺ വെജ്- വെജ് കറികൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഒരേ കാലയളവ് മതിയോ?
ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
എത്ര നാളത്തേക്ക് ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം. പാകം ചെയ്ത ഭക്ഷണമാണെങ്കിൽ, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാൻ.
അതുപോലെ ദീർഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയിൽ ബാധ വരാൻ സാധ്യതയുണ്ട്. എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാൻ.
ഒരു തവണ ഫ്രിഡ്ജിൽ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അതിനാൽ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കിൽ ഫ്രീസർ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.
ചോറ്, നോൺ- വെജ് കറികൾ എന്നിവയെല്ലാം കഴിവതും ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് തീർക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കിൽ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.
പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങൾ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കിൽ 24 മണിക്കൂർ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികൾ കൊണ്ടുള്ള കറികളാണെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ വച്ചാൽ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.
റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കിൽ നല്ലതുപോലെ നെയ്യോ എണ്ണയോ ചേർത്തതായാൽ അവ ‘ഡ്രൈ’ ആകാൻ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് ‘ഡ്രൈ’ ആയി പോകും.
റെസ്‌റ്റോറന്റ് ഭക്ഷണങ്ങൾ കഴിവതും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം.
Be it home-prepared or bought outside, it has become our habit to refrigerate it and eat it. But how long can we safely keep food in the fridge? What happens if you eat food that has been refrigerated for too long? Do non-veg and veg curries have the same shelf life in the fridge?
The truth is that we use the fridge without enough awareness about many such things. Here are some basic things that we need to know about this.
Before knowing how long you can keep food in the fridge, you need to understand exactly how to store food. If it is cooked food, you should put a spoon or something and not stir the food to move it.
Likewise, food that has been carelessly left outside for a long time can become infected with bacteria even if it is later stored in the refrigerator. Air tight containers should be kept clean and free of water.
Do not re-refrigerate leftover food that has been reheated once taken out of the fridge. So take only required quantity and heat it. Try using the freezer itself if you need to store it for several days.
It is advisable to use up all the rice and non-veg curries as much as possible within one to two days. Curries like dal can take up to four to five days if kept clean.
Foods like pasta and pizza should be kept in the fridge if possible. 24 hours is plenty for salads. Similarly, in the case of vegetable curries, if kept for more than two days, all their nutrients may be lost.
Breads like rotis, chapatis and perottas take time to become ‘dry’, preferably with ghee or oil added to them. Otherwise they will quickly become ‘dry’.
Avoid refrigerating restaurant foods whenever possible. If you do use it, try to take it at least two days apart. If these things are not done carefully, it can lead to everything from digestive problems to food poisoning.