spot_img
Wednesday, April 22, 2026

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി; ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോ വൈറല്‍



വ്യത്യസ്ത രുചിക്കൂട്ടുകളുമായി തന്റെ യൂട്യൂബ് ചാനലിലൂടെ ഭക്ഷണപ്രേമികളുടെ മുന്നിലെത്തുന്ന മലയാളി ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ വിഭവങ്ങള്‍ തയാറാക്കി പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിറോസിന് നിരവധി ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ പാചക വീഡിയോകളുമായി എപ്പോഴും സജീവമാണ് ഫിറോസ് ചുട്ടിപ്പാറ.

ഇപ്പോഴിതാ 300 കിലോ ഭാരമുള്ള ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂര്‍ കൊണ്ട് പാകം ചെയ്‌തെടുക്കുന്ന ഫിറോസിന്റെ വീഡിയോയാണ് വൈറല്‍. ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്തതെന്ന് ഫിറോസ് പറയുന്നു.

ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി അതില്‍ തീ കത്തിച്ച് കനല്‍ തയാറാക്കിയതിനുശേഷം വലിയ 2 ചെമ്പില്‍ തിളച്ച വെള്ളം ഇറക്കിവെച്ച്് അതിനു മുകളില്‍ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കുന്ന കാഴ്ചയാണ് ഫിറോസ് പങ്കുവെച്ച വീഡിയോയില്‍ കാണാനാവുക.

തുടര്‍ന്ന് 6 മണിക്കൂറിനു ശേഷം വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തുടര്‍ന്ന് തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തില്‍ നിന്നും മാംസം അടര്‍ത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കള്‍ക്കൊപ്പം കഴിക്കുന്ന കാഴ്ച ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles