spot_img
Friday, April 17, 2026

വയനാട് റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു



കൽപ്പറ്റ: വയനാട് റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്.പുലർച്ചെ 2 ഓടെയാണ് അപകടമുണ്ടായത്. 16 അംഗസംഘമാണ് ഇന്നലെ റിസോർട്ടിലേക്ക് എത്തിയത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. റിസോർട്ടിന്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles