കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരി വേട്ടയില്‍ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവുമായി നാല് പേർ അറസ്റ്റില്‍. ഉത്തർ പ്രദേശ് സ്വദേശികളായ ദീപക് കുമാർ (31), വാഷു (34) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ. ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫ്, എസ്.ഐ . അഭിലാഷ് എം ൻ്റെ നേതൃത്വത്തിലുളള വെള്ളയിൽ പോലീസ് എന്നിവർ സംയുക്തമായും പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം സൽമാൻ ഫാരിസ് (21), കൽക്കത്ത സ്വദേശി നേതാജി പൗളി സൗരവ് ശിഖ്ദർ (29) എന്നിവരെ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും അറസ്റ്റ് ചെയ്തത്.






