spot_img
Thursday, July 30, 2026

ചെറുവണ്ണൂർ ഗതാഗതകുരുക്ക്; മുസ്ലിം യൂത്ത് ലീഗ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.



ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ പ്രവർത്തി നടക്കുന്നതുമായി ബന്ധപ്പെട്ട് കോയാസ് മുതൽ സ്രാമ്പ്യ വരെ നിത്യേന ഉണ്ടാകുന്ന മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാക്കിയ സാഹചര്യത്തിൽ വിഷയത്തിന്റെ പരിഹാരത്തിന് മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി.

മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് റഹ്മത്തുള്ള തൊണ്ടിക്കോട്, ജനറൽ സെക്രട്ടറി എ ബി എം ശിഹാബ്, ജംഷീദ് ബാബു, അഡ്വ കെപി മുഹമ്മദ് യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് വകുപ്പ് മന്ത്രിയെ കണ്ടത്. അടിയന്തര പ്രാധാന്യത്തിൽ തന്നെ മന്ത്രി ജില്ലാ കളക്ടർ, എഡിഎം, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ബന്ധപ്പെടുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഉടൻ തന്നെ സർവീസ് റോഡ് ടാറിങ് ഉൾപ്പെടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles