spot_img
Sunday, July 19, 2026

കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു.



കക്കയം: കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. ബാലുശ്ശേരി കിനാലൂര്‍ പൂളക്കണ്ടി സ്വദേശി അശ്വിന്‍ മോഹൻ (30) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല. പേരാമ്പ്ര ഫയര്‍ഫോഴ്‌സും, കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles