spot_img
Friday, April 24, 2026

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി തീ കൊളുത്തി; കണ്ണൂരിൽ പൊള്ളലേറ്റ യുവതി മരിച്ചു



കണ്ണൂർ ∙ ഉരുവച്ചാലിൽ തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.

ഗുരുതര പൊള്ളലേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. അജീഷ് വിദേശത്താണ്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles