കോഴിക്കോട് :ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം സെപ്റ്റംബര്‍ 22ന് വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 21ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ ആയോ നല്‍കണം. പരാതികള്‍ കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പിഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ നല്‍കണം. ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇ-മെയില്‍: jdlsgdkzd@gmail.com. ഫോണ്‍: 0495 2371799, 2371916.






