spot_img
Thursday, April 23, 2026

പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ



* കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. ഇതിനായി 992 കോടിരൂപയാണ് ആവശ്യം വരുന്നത്. ഇത് കണ്ടെത്താൻ വായ്പയെടുക്കും.

* കേരള അംഗൻവാടി വർക്കേഴ്‌സ് ആൻറ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കും. 24.6 കോടിരൂപയാണ് ഇതിന് വേണ്ടത്. ഈ തുക അധിക അംശദായമായി സർക്കാർ ഈ വർഷം നൽകും.

  • എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പ് അധികധനസഹായം, 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും.

* എസ് ടി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും.

മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും.

* സ്‌കോളർഷിപ്പ് ഇനത്തിൽ ആകെ 303.80 കോടി രൂപയാണ് അനുവദിക്കുക.

* വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നൽകുന്ന ധനസഹായ പദ്ധതികൾ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർക്കുന്നതിനായി 498.36 കോടിരൂപ അധികമായിനൽകും.

* തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി രൂപ.

* ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതി 44 കോടി രൂപ.

* ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ടുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി രൂപ.

* ഖാദിതൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി രൂപ.

* യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി രൂപ.

* പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി രൂപ.

* പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി രൂപ.

* മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി രൂപ.

* വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ.

* മലബാർ ദേവസ്വത്തിന്റെ കിഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 0.82 കോടി രൂപ.

* പമ്പിംഗ് സബ്‌സിഡി 42.86 കോടി രൂപ.

* ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്കുള്ള ധനസഹായം സമയബന്ധിതമായി നൽകുന്നതിന് പണം അനുവദിക്കും.

* കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിന് അധികംവേണ്ട തുക കൂടിചേർത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും.

* ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും.

* മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുവാൻ കെ.എം.എസ്.സി.എലിന് 914 കോടിരൂപ ഐ.ബി.ഡി.എസ് മുഖേന അനുവദിക്കും.

* സപ്ലൈകോ – വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും

* നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടനെ അനുവദിക്കും. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീർക്കാനുള്ള തുക കണ്ടെത്തും.

* ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി രൂപ അനുവദിക്കും.

* കരാറുകാരുടെ കുടിശ്ശിക ബിഡിഎസ് വഴി കൃത്യതയോടെ നൽകും. ഈ ഇനത്തിൽ ആകെ 3094 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടിരൂപ ഈ സാമ്പത്തികവർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബിഡിഎസ് ഒഴിവാക്കി മുൻഗണന നൽകി നേരിട്ട് തുക അനുവദിക്കും.

* കേരള സാമൂഹിക സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശ്ശിക തിർക്കുന്നതിനായി 88.38 കോടിരൂപ അനുവദിക്കും.

വയോമിത്രം 30 കോടി രൂപ, സ്‌നേഹപൂർവം 43.24 കോടി രൂപ, ആശ്വാസകിരണം 6.65 കോടി രൂപ, സ്‌നേഹസ്പർശം 0.25 കോടി രൂപ, മിഠായി 7.99 കോടി രൂപ, വി കെയർ 0.24 കോടി എന്നിങ്ങനെയാണ് അനുവദിക്കുക. 2025 മാർച്ച് മാസം വരെയുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആശ്വാസകിരണം പദ്ധതിയ്ക്ക് 55 കോടിരൂപയും സമാശ്വാസം പദ്ധതിയ്ക്ക് 3.1 കോടിരൂപയും കൂടി വേണ്ടി വരും. കുടിശ്ശിക ഉൾപ്പെടെ മൊത്തം ആവശ്യമായ 146.48 കോടി രൂപ അനുവദിക്കും.

* പ്രവാസി ക്ഷേമബോർഡിന്റെ പെൻഷൻ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ 70 കോടിരൂപ അനുവദിക്കും.

* ഖാദി ബോർഡ്, കരകൗശല വികസന കോർപ്പറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയരുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള ഓണറേറിയം എന്നിവയ്ക്കായി ആകെ 76.26 കോടിരൂപ അനുവദിക്കും.

* ബഡ്ജ്റ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്‌സ് എന്നീ സ്ഥാപനങ്ങനൾക്ക് കുടിശ്ശിക തീർക്കാൻ 20.61 കോടി രൂപ നൽകും.

——

▶️ മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക. മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

▶️ 2026 വർഷത്തെ പൊതു അവധികൾ

2026 വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും.

തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

4.03.2026 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

▶️ ടെണ്ടർ അംഗീകരിച്ചു

ആലപ്പുഴ ജില്ലയിലെ മാമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് 24, 27, 41, 872 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

“Source Improvement and Water Conservation – Raising the road towards Podiakkala in connection with raising the water level of Peppara Dam Part II – Construction of approach road General Civil Work” എന്ന പ്രവർത്തിക്ക് 66 ,13, 658 രൂപയുടെ ടെണ്ടർ അനുവദിച്ചു.

കൊല്ലം ജില്ലയിൽ “GENERAL-Upgradation work-Providing BM &BC to Old NH Three bit road-in Chavara LAC” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1, 32, 89, 809 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

▶️ ഭരണാനുമതി നൽകി

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് 75 ലക്ഷം രൂപ വീതം വിലവരുന്ന 8 വാട്ടർ ടെണ്ടർ വാഹനങ്ങൾ വാങ്ങുന്നതിനു ഭരണാനുമതി നൽകി.

▶️ കാലാവധി ദീർഘിപ്പിച്ചു

മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. പി. സഹദേവന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles