spot_img
Tuesday, June 9, 2026

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക



ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.ഇന്നലെ നൂറ പുറത്തായതോടെ ‘ഫൈനൽ ഫൈവ്’ ആയി അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ മത്സരരംഗത്ത് തുടരുകയാണ്.ആരായിരിക്കും കിരീടം ചൂടുക എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.മുൻ വിന്നർ അഖിൽ മാരാർ പറഞ്ഞത് പോലെ, “അവസാന അഞ്ചുപേരും വിന്നറാകാനുള്ള യോഗ്യതയുള്ളവരാണ്.വോട്ടിന്റെ ചെറിയ വ്യത്യാസമായിരിക്കും വിജയിയെ നിർണയിക്കുക. ഈ ഘട്ടത്തിൽ ഒരു പേരും പറയുന്നത് പിആർ ടീമുകൾക്ക് പ്രയോജനമാകും, അതിനാൽ ഞാൻ വിന്നറെ മനസ്സിൽ സൂക്ഷിക്കുന്നു.”വീട്ടിൽ നിന്ന് പുറത്തായ നൂറയും വിജയിയെ കുറിച്ച് അഭിപ്രായപ്പെട്ടു. ആദ്യം അനീഷ്, ഷാനവാസ്, നെവിൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞെങ്കിലും അവസാനം അനുമോളിനെയാണ് നൂറ തിരഞ്ഞെടുത്തത്.“ആദില പോയതിനു ശേഷമാണ് ഞാൻ ഡൗൺ ആയത്. അനുമോൾ കപ്പ് എടുത്തോട്ടെ എന്ന് വിചാരിച്ചു. അനുമോൾ പറയുന്ന കാര്യങ്ങളിൽ പലതും യോജിക്കാൻ പറ്റില്ലെങ്കിലും അവൾക്ക് സ്വന്തമായൊരു കരുത്തുണ്ട്.വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണ്. നെവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവൻ തന്നെ പറയും. കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയത് അനീഷേട്ടനെയാണ്,” നൂറ പറഞ്ഞു.നിങ്ങൾക്കും കമൻ്റ് ചെയ്യാം



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles