spot_img
Wednesday, April 22, 2026

ജി​ല്ല പ​ഞ്ചാ​യ​ത്ത്; പ്ര​സി​ഡ​ന്റും വൈ​സ് പ്ര​സി​ഡ​ന്റും സ്ഥാ​ന​മേ​റ്റു



കോ​ഴി​ക്കോ​ട്: യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സാ​ര​ഥ്യം ഏ​റ്റെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി യു.​ഡി.​എ​ഫി​ലെ മി​ല്ലി മോ​ഹ​ൻ കൊ​ട്ടാ​ര​ത്തി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി കെ.​കെ. ന​വാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​ർ​ക്കും 15 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് എ​ൽ.​ഡി.​എ​ഫി​ലെ അ​ഡ്വ. പി. ​ശാ​രു​തി​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി അ​ഞ്ജി​ത ഷ​നൂ​ബൂം മ​ത്സ​രി​ച്ചു. ഇ​രു​വ​ർ​ക്കും 13 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. 28 അം​ഗ​ങ്ങ​ളാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. 15 സീ​റ്റി​ല്‍ യു.​ഡി.​എ​ഫും 13 സീ​റ്റി​ല്‍ എ​ല്‍.​ഡി.​എ​ഫും ജ​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് അം​ഗം മി​നി മോ​ഹ​ന്‍ 15 വോ​ട്ട് നേ​ടി​യ​പ്പോ​ൾ എ​തി​ര്‍സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ അ​ഡ്വ. പി. ​ശാ​രു​തി​ക്ക് 13 വോ​ട്ട് ല​ഭി​ച്ചു. ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍കു​മാ​ര്‍ സി​ങ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി നി​യ​ന്ത്രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു.​ഡി.​എ​ഫി​നു ഭ​ര​ണം ല​ഭി​ക്കു​ന്ന​ത്. മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​മാ​യ മി​ല്ലി മോ​ഹ​ൻ കോ​ട​ഞ്ചേ​രി ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2005ലെ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്ന ര​ണ്ട് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മി​ല്ലി മോ​ഹ​ൻ. മി​ല്ലി മോ​ഹ​ന് ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങും വൈ​സ് പ്ര​സി‍ഡ​ന്റ് കെ.​കെ. ന​വാ​സി​ന് പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​നും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. 11.15ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു. മി​ല്ലി മോ​ഹ​ൻ നേ​ര​ത്തെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഇ​വ​ർ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് വി​ര​മി​ച്ച​ത്. ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, തി​രു​വ​മ്പാ​ടി വ​നി​താ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ്, തി​രു​വ​മ്പാ​ടി മ​ല​നാ​ട് മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.നാ​ദാ​പു​രം ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച കെ.​കെ. ന​വാ​സ് മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്. നാ​ദാ​പു​രം ടി.​ഐ.​എം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നും കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. എം.​എ​സ്.​എ​ഫ് നാ​ദാ​പു​രം നി​യോ​ജ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മു​സ്‌​ലിം ലീ​ഗ് വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles