spot_img
Sunday, September 20, 2026

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നാളെ സംയുക്ത പരിശോധന



താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണായക നടപടി.

ഉത്തരവിന്റെ പശ്ചാത്തലത്തിൽ കമ്പനിയിൽ നാളെ സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കളക്ടറുമാണ് സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുക. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles