spot_img
Thursday, August 6, 2026

ഭിന്നശേഷിക്കാർക്ക് ‘ആശ്വാസം’ പദ്ധതിയിലൂടെ ₹25,000 ധനസഹായം; അപേക്ഷകൾ ക്ഷണിച്ചു



തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ‘ആശ്വാസം’ പദ്ധതിയിലൂടെ ₹25,000 ധനസഹായംസൂക്ഷ്മ, ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന, സ്വയംതൊഴിൽ വായ്പയ്ക്കായി ഈട് നൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ ‘ആശ്വാസം’ പദ്ധതിയിലൂടെ ₹25,000 ധനസഹായത്തിന് അപേക്ഷിക്കാം.

അപേക്ഷകർ:✅ 40% അല്ലെങ്കിൽ അതിലധികം ഭിന്നശേഷിത്വമുള്ളവർ.✅ 18 വയസ്സ് പൂർത്തിയായവർ.

✅ ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവർ.✅ ഇതേ ആവശ്യത്തിനായി കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സബ്സിഡിയോടുകൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവർ.

മുൻഗണന ലഭിക്കുന്നത്:🔹 തീവ്ര ഭിന്നശേഷിത്വമുള്ളവർ🔹 ഭിന്നശേഷിക്കാരായ വിധവകൾ🔹 ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ🔹 14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾതിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നൽകുന്നതാണ്.📝 അപേക്ഷാ ഫോം:https://docs.google.com/forms/d/1sBzQYeZuodj_HkQuepcWkXeoJ5k9d7XWihTVTYK2aSw/viewform🌐 കൂടുതൽ വിവരങ്ങൾക്ക്:https://hpwc.kerala.gov.in/🗓 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഓഗസ്റ്റ് 31, വൈകിട്ട് 5.00 മണി📞 കൂടുതൽ വിവരങ്ങൾക്ക്: 0471-2347768 | 0471-2322065 | 9497281896



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles