- പ്രേരണ കുറ്റം ചുമത്തി: നീതിക്കായി കേസ് കൊടുത്ത് സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും
കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്.സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.അതേസമയം സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ലൈക്കുകൾക്കും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ഇല്ലാതാക്കിയ ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും ആരംഭിച്ചു . യുവാവിനെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി നിയമനടപടികളുമായി മുന്നോട്ട്.അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത പരാതിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: 10 വർഷം തടവ്: ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആ.ത്മ.ഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Suic.ide) ഷിംജിതയ്ക്ക് 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണം.1 കോടി രൂപ നഷ്ടപരിഹാരം: ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം പ്രതിയിൽ നിന്ന് ഈടാക്കി നൽകണം. ഇതിനായി പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണം. ഉടൻ അറസ്റ്റ്: 2026 ജനുവരി 18-ന് നൽകിയ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അ.റ.സ്റ്റ് ചെയ്യണം.
ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു തെറ്റിദ്ധാരണയെ വലുതാക്കി, മൊബൈൽ ക്യാമറയിൽ പകർത്തി “ലൈംഗികാതിക്രമം” എന്ന പേരിൽ പ്രചരിപ്പിച്ചതാണ് ദീപക്കിന് നേരിടേണ്ടി വന്ന കൊടിയ സൈബർ ആക്രമണത്തിനും ഒടുവിൽ മരണത്തിനും കാരണമായത്.സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം ‘സോഷ്യൽ മീഡിയ വിചാരണ’കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനുംമാണ് നിയമപോരാട്ടം എന്ന് ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി പറയുന്നു.






