കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായിരുന്നു വിജേഷ്. ഒപ്പം കുട്ടികളുടെ പ്രിയ അധ്യാപകനും. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വിജേഷിന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണ്. ‘ഈ ഭൂമിയുടെ പേരാണ് നാടകം’ എന്നതടക്കം ഒരുപാട് പ്രശസ്തമായ പാട്ടുകള്‍ വിജേഷ് പാടിയിട്ടുണ്ട്. ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.
വിനോദ് കേവൂർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിജേഷുംഅരങ്ങൊഴിഞ്ഞുജീവിതമാകുന്ന നാടകത്തിൽ ഇത്രകാലം പകർന്നാടി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയാണ് വിജേഷിൻ്റെ റോൾ അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് സേവക് പുതിയറ കുട്ടികൾക്കായ് ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ ഞാൻ അവർക്കായ് ക്ലാസ് എടുക്കാൻ പോയിരുന്നു ആ ക്യാമ്പിൽ വെച്ചാണ് വിജേഷ് എന്ന മിടുക്കനായ കുട്ടിയെ ആദ്യമായി കാണുന്നത്. അഭിനയ രംഗത്ത് നല്ല സാധ്യതയുണ്ടെന്ന് മനസിലാക്കി ഞാൻ അവനെ എൻ്റെ ശിഷ്യനാക്കി. ഞങ്ങൾ നല്ല കൂട്ടായ്. വളർന്ന് വലുതായപ്പോൾ അവൻ നല്ല ഒരു നടനായ് പാട്ടുക്കാരനായ് കൊട്ട്കാരനായ് സംവിധായകനായ് പരിശീലകനായ്അവൻ്റെ വളർച്ചയിൽ ഒരു പാട് സന്തോഷിച്ചു. പിന്നീട് അവൻ സംവിധാനം നിർവ്വഹിച്ച “കൂത്തച്ചി ” എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. ആ നാടകത്തിൽ പ്രധാന വേഷം ചെയ്ത കബനി എന്ന അഭിനേത്രി അവൻ്റെ ജീവിത സഖിയായ് .ജീവിതം പച്ചപിടിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു. അതിനിടയിൽ അവന് ഒരു ചീത്ത ശീലം തുടങ്ങിയപ്പോൾ പലതവണ ഞാൻ അവനെ ഉപദേശിച്ചു . പിന്നീട് കബനി എൻ്റെ കൂടെ അഭിനയിക്കുന്ന സമയത്തൊക്കെ വിജേഷ് എങ്ങനെ എന്ന് ചോദിക്കുമ്പോഴൊക്കെ കുഴപ്പല്യ വിനുവേട്ടാ തട്ടീം മുട്ടീം അങ്ങനെ പോണു എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരമാണ് ഒരു കൂട്ട്കാരി വഴി അറിയുന്നത് സ്ട്രോക്ക് വന്ന എറണാംകുളത്തെ ഹോസ്പ്പിറ്റലിലാണെന്ന് അറിയുന്നത് അവനു വേണ്ടി പ്രാർത്ഥിച്ചു. പക്ഷെ 12 മണിയായപ്പോൾ അവൻ അരങ്ങ് വിട്ടു എന്ന വാർത്ത വന്നു. ഒരു പാട് സങ്കടം തോന്നി.വളരെ ചെറുപ്പമായിരുന്നു വിജേഷ് കലാരംഗത്ത് ഇനിയും അവന് ഒരുപാട് ചെയ്യാൻ സാധിക്കുമായിരുന്നു അവനിലെ കലാകാരനെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു ഇവിടെ എന്ത് ചെയ്യാൻഅവൻ പോയികുറച്ച് കൂടി ആരോഗ്യം ശ്രദ്ധിക്കാമായിരുന്നു വിജേഷിന്എന്ന് ആഗ്രഹിച്ച് പോയിഇനി അവൻ സ്വർഗ്ഗത്തിൽ നാടകം കളിക്കട്ടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ കബനിക്കും മോൾക്കും കുടുംബാംഗങ്ങൾക്കും ദുഃഖം സഹിക്കാൻ കഴിയട്ടെ10 മണിയാകുമ്പോഴേക്കും അവൻ്റെ ചേതനയറ്റ ശരീരം അവനേറെ പ്രിയപ്പെട്ട കോഴിക്കോട് ടൗൺ എത്തും ഞാൻ അടക്കമുള്ളഒരു വലിയ ജനാവലി അവനെ കാത്തിരിക്കുകയാണ് അവസാനമായ് ഒരു നോക്ക് കാണാൻ.






