spot_img
Thursday, April 23, 2026

സിഗ്നൽ തെറ്റിച്ച കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു.



പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂർ ദേശീയപാതയിൽ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സിഗ്നലിൽ മറ്റ് വാഹനങ്ങൾ പോയശേഷമാണ് സ്റ്റോപ്പിലേക്ക് പോയതെന്ന് ഡ്രൈവർ പറയുന്നു. വണ്ടിയുടെ മുൻവശത്ത് ആരെയും കണ്ടിരുന്നില്ലെന്നും ഡ്രൈവർ പറഞ്ഞു. സീബ്രലൈനിൽ നിൽക്കുകയായിരുന്ന വയോധികയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ പറയുന്നത് കളവാണെന്നും ദൃക്സാക്ഷി പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles