spot_img
Friday, June 12, 2026

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു.



ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. മാക്സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കിൽ നടന്ന ഐ‌എസ്‌എസ്‌എഫ് ലോകകപ്പിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‌ഡൽഹിയിൽ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ 4 സ്വർണ്ണം ഉൾപ്പെടെ എട്ട് മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡൽ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മനു ഭാക്കർ പാരിസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയപ്പോൾ പരിശീലകനായിരുന്നു. 1996 അറ്റ്ലാൻഡ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ 1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. മ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 15 മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമൺ‌വെൽത്ത് ഗെയിംസ് ഷൂട്ടർമാരിൽ ഒരാളാണ്.2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്.

മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡ് ചെയ്തു. 18-ാം വയസ്സിൽ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നൽകി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നാല് കോമൺ‌വെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles