spot_img
Saturday, June 13, 2026

നിപ: പുതിയ കേസുകളില്ല.



കോഴിക്കോട്:ജില്ലയിൽ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തി നായി ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്‌തതായി ആരോ ഗ്യ മന്ത്രി കെ. മുരളീധരൻ അ റിയിച്ചു.

നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐസിഎംആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോ ണൽ ആന്റിബോഡി ആദ്യ ത്തെ ഡോസ് നൽകിയിട്ടുണ്ട്.പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്ക്‌ക് വിഭാഗത്തിൽ നാലുപേരും ഉയർന്ന റിസ‌്ക് 16 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ്പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എ ല്ലാവരെയും ദിവസം രണ്ടു നേരം കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവർത്ത നങ്ങളുടെ ഭാഗമായി നിപ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടു കര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 286 വീടുകളിൽ രോഗലക്ഷണങ്ങളു ള്ളവരെ കണ്ടെ ത്തുന്നതിനായി ആ രോഗ്യ പ്രവർത്തകർ സർവേ നടത്തി. സർവേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ നിപയുമായി ബന്ധ പ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടത്തിയിട്ടില്ല. രാമനാട്ടുകര മുനി സിപ്പാലിറ്റിയിൽ ഇന്നും ആർ ആർടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിൽ (എൻസിഡിസി) നിന്നുള്ള വിദഗ്‌ധർ 13ന് ജില്ലയിൽ സന്ദർശനം നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles