spot_img
Wednesday, July 29, 2026

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.



സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.

ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ ‘Candidate Login-SWS’ വഴി ലോഗിൻ ചെയ്ത് ‘First Allot Results’ എന്ന ലിങ്കിലൂടെ ഫലം അറിയാം.അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles