spot_img
Wednesday, July 29, 2026

ലിത്വാനിയയിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.



താമരശ്ശേരി: ലിത്വാനിയയിൽ ട്രക്കിനുള്ളിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കോരങ്ങാട് പി.സി മുക്ക് സ്വദേശി സുഭാഷ് വെള്ളത്തറ 45 ആണ് മരിച്ചത്.ട്രക്കിനുള്ളിൽ കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ കുടുംബവും ബന്ധുക്കളും ഞെട്ടലിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പരേതനായ ശശിയുടെയും ശോഭനയുടെയും മകനാണ് സുഭാഷ്. രേഷ്മയാണ് ഭാര്യ. മക്കൾ: സരയു, സ്വാത്വിക. സുധി പണിക്കർ, സുനിധി എന്നിവരാണ് സഹോദരങ്ങൾ.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കളും വിദേശകാര്യ മന്ത്രാലയവും ചേർന്ന് സ്വീകരിച്ചു വരികയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles