spot_img
Sunday, June 14, 2026

ട്രോളിംഗ് നിരോധനം.കുതിച്ചുയർന്ന് മത്സ്യവില.



കൊച്ചി: ട്രോളിംഗ് നിരോധനം ആരംഭിച്ചതിനു പിന്നാലെ മത്സ്യത്തിനു പൊന്നുംവില. ലഭ്യതക്കുറവ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി മത്സ്യത്തിന് വില ഉയർന്നുനിൽക്കുകയായിരുന്നു. നിരോധനംകൂടി വന്ന തോടെ വില കുതിച്ചുയരുകയാണ്.ട്രോളിംഗ് നിരോധനത്തിനു മുമ്പ് കിലോയ്ക്ക് 300 രൂപ വില യുണ്ടായിരുന്ന ചാളയ്ക്ക് 360 രൂ പയായും അയിലയ്ക്ക് 120ൽ നിന്ന് 170 രൂപയായും വില ഉയർ ന്നു. കിളിമീനിന് 250 രൂപയി ൽനിന്ന് 300 രൂപയായി വർധിച്ചു. കരിമീനിന് കിലോ 650 രൂപ മുതലാണു വില.

ചില്ലറവില്‌ന മാർക്കറ്റുകളിലെത്തുമ്പോൾ വില ഇതിലും ഉയരും. ചെമ്മീന് 450 മുതൽ 500 വരെയാണു വില. മത്സ്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വന്നിട്ടുണ്ട്. ചെറുമീനുകൾക്കും വില വർധിച്ചതോടെ കച്ചവടത്തിൽ ഇടിവ് സംഭവിച്ചതായി വ്യാപാരികൾ പറയുന്നു. കാലാ വസ്ഥ പ്രതിസന്ധി തീർക്കുന്നതിനാൽ പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾക്കും മത്സ്യ ബന്ധനത്തിനു പോകാൻ പറ്റാത്ത സ്ഥിതിയാണ്.

ഇത് ചെറുകിട കച്ചവടക്കാ രെയും പ്രതിസ ന്ധിയിലാക്കുന്നു.അതേസമയം മത്സ്യവില വർധിച്ചത് ഹോട്ടൽ മേഖലയ്ക്കു തിരിച്ചടിയായി. പാചകവാതക വില വർധനവിനെ ത്തുടർന്ന് ഭക്ഷ്യവിഭവങ്ങൾക്ക്വില വർധിപ്പിച്ചതിനു പിന്നാലെ മത്സ്യത്തിനു വില ഉയർന്നതോടെ വീണ്ടും വില വർധിപ്പിക്കേണ്ട അവസ്ഥയിലാണ് ഇവർ. ഇതു കച്ചവടത്തെ സാരമായി ബാധിക്കുമെന്നതിനാൽ പലരും വില വർധനവ് ഇനിയും നടപ്പിലാക്കിയിട്ടില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles