spot_img
Monday, June 15, 2026

മാങ്കാവിലെ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമം; ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.



കോഴിക്കോട്: മാങ്കാവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതു.മഞ്ചേരി സ്വദേശി ഷിമിത്തിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഐഡിടിആറിൽ ഒരാഴ്ചയിലെ പരിശീലനത്തിൽ പങ്കെടുക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് ആർടിഒ ജെബി ഐ ചെറിയാൻ ആണ് നടപടി സ്വീകരിച്ചത്. ബസ് ഡ്രൈവറുടെ ക്രൂരത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റായ ദിശയിൽ വന്ന ബസിന് വഴി കൊടുക്കാത്തതിൽ പ്രകോപിതനായി പിക്കപ്പ് വാൻ ഇടിച്ചു നീക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles