spot_img
Friday, July 31, 2026

കോഴിക്കോട്ട് ശക്തമായ കാറ്റിൽ മരം പൊട്ടിവീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; പിന്നിൽ സഞ്ചരിച്ചയാൾക്ക് ഗുരുതര പരിക്ക്.



കോഴിക്കോട്: ജില്ലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരം പൊട്ടിവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉള്ള്യേരിയിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തെരുവത്തുകടവ് ലക്ഷംവീട് ‘ഉന്നതി’യിൽ ഹരിദാസൻ ആണ് മരിച്ചത്.

അപകടത്തിൽ ഹരിദാസനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പടിഞ്ഞാറെ കക്കട്ടിൽ സ്വദേശി ശശിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ശക്തമായ കാറ്റിൽ റോഡരികിലെ മരം പെട്ടെന്ന് സ്കൂട്ടറിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു.പരിക്കേറ്റ ശശിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles