spot_img
Saturday, June 20, 2026

ഹെയ്തിയെ 3-0ത്തിന് തകര്‍ത്ത് ബ്രസീല്‍*



ഫിലാഡാല്‍ഫിയ: ആദ്യ കളിയിലെ മോശം ഫോമില്‍ നിന്നു മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ രണ്ടാം പോരില്‍ ഉയിര്‍ത്തെഴുന്നേറ്റു. ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഹെയ്തിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ വിജയ വഴിയിലെത്തി. ഒപ്പം നോക്കൗട്ട് പ്രതീക്ഷകളും അവര്‍ സജീവമാക്കി.

ഇരട്ട ഗോളുകളുമായി മത്യാസ് കുന്യയും ഗോളടിച്ചു അടിപ്പിച്ചും കളം വാണ് വിനീഷ്യസ് ജൂനിയറും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.കളി തുടങ്ങിയതിനു പിന്നാലെ ഹെയ്തിയുടെ ആക്രമണമാണ് കണ്ടത്. പിന്നീട് ബ്രസീല്‍ കളം പിടിച്ചു. തുടരെ തുടരെ ആക്രമണങ്ങളുമായി അവര്‍ കളം വാണു. ആദ്യ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്ന മത്യാസ് കുന്യ രണ്ടാം പോരില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന തരത്തില്‍ താരം മികച്ചു നിന്നു.12ാം മിനിറ്റില്‍ റഫീഞ്ഞ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി. പിന്നാലെ മറ്റൊരു അവസരവും റഫീഞ്ഞയ്ക്കു കിട്ടി.

ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ താരത്തിനു അവസരം മുതലെടുക്കാനായില്ല. പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. വലയില്‍ പന്തെത്തിയിരുന്നെങ്കിലും23ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ വന്നത്. ഇടതു വിങ്ങിലൂടെ വിനീഷ്യസ് ജൂനിയര്‍ അതിവേഗം ബോക്‌സിലേക്ക് കയറി ഗോളടിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. വിനീഷ്യസിന്റെ ഷോട്ട് ഹെയ്തി പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി തെറിച്ചു. എന്നാല്‍ റീബൗണ്ടില്‍ കുന്യ സുരക്ഷിതമായി വലയിലാക്കുകയായിരുന്നു. പിന്നാലെ പരിക്കേറ്റ് റഫീഞ്ഞ കളം വിട്ടു. പകരം കൗമാര താരം റയാന്‍ കളത്തിലെത്തി.

36ാം മിനിറ്റില്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍. മധ്യ ഭാഗം കടന്നു മുന്നേറിയ വിനീഷ്യസ് ജൂനിയര്‍ പന്ത് മികച്ച രീതിയില്‍ കുന്യയ്ക്കു കണക്കാക്കി തള്ളി നല്‍കി. പന്തുമായി ബോക്‌സിന്റെ ഇടതു മൂലയിലേക്ക് കയറി കുന്യ മികച്ച ഷോട്ടിലൂടെ രണ്ടാം ഗോളും വലയിലാക്കി.കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ചതിനു പിന്നാലെ ബ്രസീലിന്റെ മൂന്നാം ഗോള്‍. ഹെയ്തി മധ്യനിരയേയും പ്രതിരോധത്തേയും പിളര്‍ത്തി ലഭിച്ച പാസുമായി മുന്നേറിയ വിനീഷ്യസ് ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്നു തൊടുത്ത ഷോട്ട് ഹെയ്തി ഗോള്‍ കീപ്പര്‍ ജോണി പ്ലാസിഡിന്റെ ഇരു കാലുകള്‍ക്ക് ഇടയിലൂടെ ബോക്‌സിലേക്ക് കയറ്റി.

രണ്ടാം പകുതിയിലും ബ്രസീല്‍ കടുത്ത ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഹെയ്തി പ്രതിരോധം ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. ഓഫ് സൈഡ് ട്രാപ്പുകളും ബ്രസീലിന് കൂടുതല്‍ ഗോളുകള്‍ നേടുന്നതിനു തടസമായി. 67ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഇതു ഓഫ് സൈഡായിരുന്നു. പിന്നാലെ 77ാം മിനിറ്റില്‍ കൗമാര താരം റയാന്‍ വല ചലിപ്പിച്ചെങ്കിലും അതും ഓഫ് സൈഡായി. അവസാന ഇഞ്ച്വറി സമയത്ത് ഹെയ്തിയുടെ ഒരു ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ അലിസന്‍ ബക്കര്‍ തട്ടിയകറ്റിയതോടെ ബ്രസീല്‍ സുരക്ഷിത വിജയം ഉറപ്പിച്ചു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles