spot_img
Saturday, June 20, 2026

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയം; ആവേശത്തോടെ കായിക പ്രേമികൾ .



കോഴിക്കോട് : രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയം എവിടെ? മലബാറിൽ സ്ഥാപിക്കുമെന്നാണു ബജറ്റ് പ്രഖ്യാപനമെങ്കിലും ജില്ലയ്ക്കു പ്രതീക്ഷകളേറെ. 100 ഏക്കറെങ്കിലും പദ്ധതിക്കു വേണ്ടി വരും. കോഴിക്കോട്–മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ, സ്റ്റേഡിയം വരണമെന്നാണ് ആവശ്യം. മാവൂർ ഗ്വാളിയർ റയോൺസിന്റെ ഭൂമിയും പരിഗണനയിലുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച പദ്ധതി രൂപരേഖയൊന്നുമായിട്ടില്ലെന്നു ജില്ലാ ഫുട്ബോൾ അസോസിയഷൻ അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മീഞ്ചന്തയിൽ വൻകിട സ്റ്റേഡിയം പ്രഖ്യാപിച്ചിരുന്നു. സ്ഥലം ലഭിക്കാത്തതു കാരണം, കാലിക്കറ്റ് സർവകലാശാലയുടെ തേഞ്ഞിപ്പലത്തെ ഭൂമിയിലേക്കു മാറ്റുകയും ചെയ്തു.

85 ഏക്കറിൽ രാജ്യാന്തര സ്റ്റേഡിയമായിരുന്നു പ്രഖ്യാപനം. പക്ഷേ, അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായില്ല. പദ്ധതിക്ക് എത്ര രൂപ ചെലവാകുമെന്നോ മറ്റു വിശദാംശങ്ങളോ വ്യക്തമല്ല. അതേസമയം, ഫുട്ബോൾ സ്റ്റേഡിയം എന്നതിനപ്പുറം സ്പോർട്സ് സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. സ്പോർട്സ് അക്കാദമിയടക്കം കായികമേഖലയ്ക്കുള്ള സമഗ്ര പദ്ധതി എന്ന നിലയിലേക്കു മാറ്റണമെന്നാണ് ആവശ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles