spot_img
Saturday, September 26, 2026

കനത്ത സുരക്ഷയിൽ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്.



ന്യൂഡൽഹി : കനത്ത സുരക്ഷയിൽ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്. 22. 79 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാദങ്ങളെയും ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് റദ്ദാക്കിയ പരീക്ഷ ഇന്ന് വീണ്ടും നടക്കുമ്പോൾ ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജിപിഎസ് ട്രാക്ക് ചെയ്ത വാഹനങ്ങളിൽ പോലീസ് സുരക്ഷയിൽ ആയിരിക്കും ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക.കനത്ത ചൂടിനെ തുടർന്ന് ഡൽഹിയിലെ 97 പരീക്ഷാ കേന്ദ്രങ്ങൾക്കും പുറത്തായി പ്രത്യേകം കൂളിംഗ് തോളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ രാവിലെ 11 മുതൽ 1.30നകം റിപ്പോർട്ട് ചെയ്യണം. പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല പ്രതിഷേധവുമായി ക്രോക്കോച്ച് ജനത പാർട്ടി രംഗത്തെത്തി.പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles