spot_img
Tuesday, August 11, 2026

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ.



കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സുധയുടെ ഭർത്താവ് കുട്ടികൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. വൈകീട്ട് കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.പൊയിൽകാവ് ബീച്ചിൽ നാലുസെന്റ് കോളനിയിൽ സുധയാണ് (58) കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ വീടിനോട് ചേർന്ന ഷെഡിൽ വച്ച് വാക്കത്തി ഉപയോഗിച്ച് കുട്ടിക്കൃഷ്ണൻ സുധയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്തെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്.തൊഴിലുറപ്പ് തൊഴിലാളികൾ സുധയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. സുധയുടെ സമീപത്ത് വാക്കത്തിയും ഉണ്ടായിരുന്നു. സുധയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles