spot_img
Tuesday, August 11, 2026

ഇംഗ്ലണ്ടിനെ തളച്ച് ഘാന; ഗോൾരഹിത സമനില.



ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ, ഘാന തീർത്ത കടുത്ത പ്രതിരോധത്തിന് മുന്നിൽ മുന്നേറാനാകാതെ ഇംഗ്ലണ്ട്. മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.ആദ്യ മത്സരത്തിൽ ക്രോയേഷ്യയെ 4-2 ന് തോൽപ്പിച്ച ഇംഗ്ലീഷ് പട കടുത്ത പോരാട്ടമാണ് നേരിട്ടത്. പാനാമയ്ക്കെതിരെ 1-0 ന്റെ വിജയം നേടി എത്തിയ ഘാനയാകട്ടെ, കളി തുടങ്ങിയതു മുതൽ തന്നെ ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ശൈലിയെ തളയ്ക്കാനുള്ള ലക്ഷ്യത്തിലായിരുന്നു.

ആദ്യ പകുതിയിൽ പന്തിന്റെ 80 ശതമാനത്തോളം നിയന്ത്രണം ഇംഗ്ലണ്ടിന് ഉണ്ടായിരുന്നെങ്കിലും, അത് പകുതി അവസരങ്ങളായി മാറ്റാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നും മറ്റുള്ളവരും അപകടകരമായ പൊസിഷനുകളിൽ എത്തിയപ്പോഴൊക്കെ ഘാനാ താരങ്ങൾ അവർക്ക് ചുറ്റും പ്രതിരോധക്കോട്ടകെട്ടി. ഇംഗ്ലണ്ടിന്റെ ഒട്ടേറെ മുന്നേറ്റങ്ങൾ ഗോൾ കീപ്പർ ബെഞ്ചമിൻ അസാറെയും ചെറുത്തു. ഘാനയ്ക്കും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.ഈ ലോകകപ്പിലെ ഒരു മത്സരത്തിൽ ഇരുപക്ഷത്തുനിന്നും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാത്ത ആദ്യത്തെ 45 മിനിറ്റായിരുന്നു കളിയിലെ ആദ്യ പകുതി.ഗ്രൂപ്പിൽ പൂജ്യം പോയിന്റുള്ള ക്രോയേഷ്യയും പാനാമയും ചൊവ്വാഴ്ച വൈകിട്ട് ഏറ്റുമുട്ടും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles